കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് സിപിഎമ്മും കോൺഗ്രസും രഹസ്യ ധാരണയിൽ; ആരോപണവുമായി പി.കെ. കൃഷ്ണദാസ് - മഞ്ചേശ്വരത്ത് സിപിഎമ്മും കോൺഗ്രസ്സും രഹസ്യ ധാരണയിൽ: പി.കെ. കൃഷ്ണദാസ്

മുസ്ലിം ലീഗിനെ അഴിമതിയിൽ നിന്ന് രക്ഷിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്

പി.കെ കൃഷ്ണദാസ്

By

Published : Sep 30, 2019, 5:17 PM IST

Updated : Sep 30, 2019, 6:11 PM IST

കാസർകോട്: ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണക്ക് ശ്രമമുണ്ടെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അത് പ്രകടമാകും. ഇതിന്‍റെ ഭാഗമായാണ് സി.പി.എം ദുർബലനായ സ്ഥാനാഥിയെ നിര്‍ത്തിയിരിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.

മഞ്ചേശ്വരത്ത് സിപിഎമ്മും കോൺഗ്രസും രഹസ്യ ധാരണയിൽ; പി.കെ. കൃഷ്ണദാസ്

മുസ്ലിം ലീഗിനെ അഴിമതി കേസിൽ നിന്നും രക്ഷപെടുത്താൻ സി.പി.എം നേതൃത്വവുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. മഞ്ചേശ്വരം ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചരിത്ര വിജയം നേടുമെന്നും കള്ളവോട്ടിന്‍റെ പിൻബലത്തിലാണ് കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ലീഗ് വിജയിച്ചതെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. കള്ളവോട്ട് ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 30, 2019, 6:11 PM IST

ABOUT THE AUTHOR

...view details