കാസര്‍കോട്:കാസര്‍കോട് ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും. ഒരു കോടി എണ്‍പത്തേഴ് ലക്ഷം രൂപ ചിലവിട്ടാണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നത്. കൊച്ചിയിലെ കെയര്‍ സിസ്റ്റംസ് ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല.
ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ത്ത് ഓക്‌സിജന്‍ പ്ലാന്‍റ് നിർമ്മിക്കാൻ തീരുമാനമെടുത്തത്. പദ്ധതി നടപ്പാക്കാനായി വിളിച്ച ടെണ്ടറില്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുള്ള മൂന്ന് കമ്പനികള്‍ മുന്നോട്ട് വന്നു. ഇതില്‍ നിന്നാണ് കൊച്ചിയിലെ കെയര്‍ സിസ്റ്റംസിനെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്. പ്ലാന്‍റ് നിര്‍മ്മാണ രംഗത്തെ കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ് ടെണ്ടര്‍ അംഗീകരിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.