കാസർകോട്:മണ്ണ് ചതിക്കില്ലെന്നും സ്നേഹത്തോടെ പരിപാലിച്ചാൽ നട്ടു നനക്കുന്നവയിൽ പൊന്നു വിളയുമെന്നും തെളിയിക്കുകയാണ് കാസർകോട് മടിക്കൈയിലെ സാബു കാരാക്കോട് എന്ന യുവകർഷകൻ. തന്‍റെ പുരയിടത്തിലും സമീപ പഞ്ചായത്തിലുമായി ഒമ്പതര ഏക്കർ ഭൂമിയിലാണ് സാബുവിന്‍റെ ജൈവകൃഷി. വീട്ടുമുറ്റത്ത് തണലൊരുക്കുന്ന പന്തലുകളിലും മറ്റുമായി വിളഞ്ഞുനിൽക്കുന്നവയെല്ലാം ഈ യുവ കർഷകന്‍റെ വിയർപ്പിൻ്റെ ഫലമാണ്. മട്ടുപ്പാവിലേക്കും സാബു തന്‍റെ കൃഷിയിടം വ്യാപിപ്പിച്ചിട്ടുണ്ട്.
മണ്ണിൽ പൊന്ന് വിളയിച്ച് കാസർകോട്ടെ യുവകർഷകൻ - Organic fasrming kasaragod
പടവലം, പാവക്ക, മത്തൻ, വെണ്ട, പയർ കുമ്പളം, പച്ചമുളക്, ചോളം, വഴുതന, മരച്ചീനി, നെല്ല്, കുരുമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
![മണ്ണിൽ പൊന്ന് വിളയിച്ച് കാസർകോട്ടെ യുവകർഷകൻ Agriculture കാസർകോട്ടെ യുവകർഷകൻ മണ്ണിൽ പൊന്ന് വിളയിച്ചു കാസർകോട് Organic fasrming kasaragod kasaragod](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8639016-thumbnail-3x2-pambu.jpg)
കോടോംബേളൂർ പഞ്ചായത്തിൽ ഏഴര ഏക്കർ സ്ഥലത്തായി പടവലം, പാവക്ക, മത്തൻ, വെണ്ട, പയർ കുമ്പളം, പച്ചമുളക്, ചോളം, വഴുതന, മരച്ചീനി, നെല്ല്, കുരുമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. ജൈവകൃഷി ആയതിനാൽ സാബുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള പച്ചക്കറികൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ്.
പച്ചക്കറികളുടെ ഉത്പാദനത്തിൽ മാത്രമല്ല അവയുടെ തൈകൾ ഒരുക്കുന്നതിലും സാബുവിന് സ്വന്തം രീതികളുണ്ട്. ചോളത്തിന്‍റെ വേരുകൾ ഉപയോഗിച്ചുണ്ടാക്കിയ കമ്പോസ്റ്റ് മിശ്രിതവുമായി ചേർത്താണ് സാബു കൃഷിക്കാവശ്യമായ വിത്തുകൾ മുളപ്പിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന വിത്തുകൾ കൂടുതൽ വിളവുകൾ തരുമെന്നും കീടങ്ങളെ പ്രതിരോധിക്കുമെന്നും സാബു പറയുന്നു.