കാസർകോട്: കൊവിഡ് കാലത്ത് ഭക്ഷണം തേടി അലയുന്നവർക്ക് ആശ്വാസമാകുകയാണ് ചീമേനി തുറന്ന ജയിലിൻ്റെ ഭക്ഷണ വണ്ടി. നഗരത്തിലെ കടക്കാരും ഡ്രൈവർമാരും ഇപ്പോൾ ആശ്രയിക്കുന്നത് ജയിൽ ഭക്ഷണത്തെയാണ്.
വിശക്കുന്നവർക്ക് ആശ്വാസമായി തുറന്ന ജയില്‍ ഭക്ഷണം - ഭക്ഷണങ്ങൾ
ബിരിയാണി, ചപ്പാത്തി, ചിക്കൻ കറി, ചില്ലി ചിക്കൻ തുടങ്ങിയവയാണ് മൊബൈൽ വിൽപ്പന കൗണ്ടറിൽ ലഭിക്കുന്ന ഭക്ഷണ വിഭവങ്ങൾ.
ലോക്‌ഡൗണിൽ ഹോട്ടലുകൾക്ക് പൂട്ട് വീണതോടെ വെട്ടിലായവർക്ക് ഇപ്പോൾ ഭക്ഷണത്തിന് ആശ്രയം ചെറുവത്തൂർ ടൗണിലെ ജയിൽ ഭക്ഷണ വണ്ടിയാണ്. ചരക്കു വാഹനങ്ങളുടെ ഡ്രൈവർമാരും അത്യാവശ്യത്തിന് ടൗണിലേക്ക് ഇറങ്ങി ചുട്ടുപൊള്ളുന്ന വെയിലിൽ ഭക്ഷണവും വെള്ളവും തേടിഅലഞ്ഞവർക്കും ആശ്വാസമാവുകയാണ് ഭക്ഷണ വണ്ടി.
ബിരിയാണി, ചപ്പാത്തി, ചിക്കൻ കറി, ചില്ലി ചിക്കൻ തുടങ്ങിയവയാണ് മൊബൈൽ വിൽപ്പന കൗണ്ടറിൽ ലഭിക്കുന്ന ഭക്ഷണ വിഭവങ്ങൾ. ബിരിയാണിക്ക് 60 രൂപയും പത്ത് ചപ്പാത്തി അടങ്ങുന്ന പാക്കറ്റിന് 20 രൂപയുമാണ് വില. ഒരു ലിറ്റർ കുപ്പിവെള്ളം പത്ത് രൂപയ്ക്ക് ലഭിക്കും. അവശ്യസാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് എത്തി തിരിച്ചു പോകുമ്പോൾ വീട്ടിലേക്ക് ബിരിയാണി വാങ്ങി പോകുന്നവരും ഇപ്പോൾ കുറവല്ല.