കാസർകോട്: പഠന മികവിനാൽ അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി കാസർകോട് സ്വദേശി ഫാത്തിമത്ത് ഷംന. 35 ദിവസം കൊണ്ട് 628 ഓൺലൈൻ ഡിപ്ലോമ കോഴ്‌സുകളാണ് എംബിഎ വിദ്യാർഥിയായ ഷംന പൂർത്തീകരിച്ചത്. കുറഞ്ഞ കാലയളവിൽ കൂടുതൽ കോഴ്‌സുകളിലെ പഠനം പൂർത്തിയാക്കി നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ വനിതയാണ് ഷംന. ആദ്യം 88 ദിവസത്തിൽ 520 കോഴ്‌സുകൾ പൂർത്തിയാക്കിയ മലയാളിയുടെ റെക്കോർഡാണ് ഷംന തിരുത്തിയത്. മാറമ്പള്ളി എംഇഎസ് കോളജിൽ ഒന്നാം സെമസ്റ്റർ എംബിഎ വിദ്യാർഥിയാണ് ഷംന.
35 ദിവസം 628 കോഴ്‌സുകൾ; രാജ്യത്തിനഭിമാനമായി ഫാത്തിമത്ത് ഷംന - ഓൺലൈൻ ഡിപ്ലോമ കോഴ്‌സ്
മേൽപ്പറമ്പ് എഫ് ആർ മൻസിലെ ഫാത്തിമത്ത് ഷംന ലോക്ക് ഡൗൺ കാലത്താണ് ഓൺലൈൻ കോഴ്‌സുകളുടെ ലോകത്തേക്ക് എത്തുന്നത്. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ 628 ഓൺലൈൻ കോഴ്‌സുകൾ ഷംന പൂർത്തിയാക്കി.
മേൽപ്പറമ്പ് എഫ് ആർ മൻസിലെ ഫാത്തിമത്ത് ഷംന ലോക്ക് ഡൗൺ കാലത്താണ് ഓൺലൈൻ കോഴ്‌സുകളുടെ ലോകത്തേക്ക് എത്തുന്നത്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് കോഴ്‌സും അനായാസം ഹൃദിസ്ഥമാക്കാമെന്ന് ഷംന പറയുന്നു. എംബിഎ ഓൺലൈൻ ക്ലാസിനോപ്പം 'കോഴ്‌സ്റ' ആപ്പ് വഴിയാണ് മറ്റ് ഓൺലൈൻ ക്ലാസുകളിൽ ഹാജരായത്. ദിവസം ശരാശരി 20 കോഴ്‌സുകൾ ഷംന പൂർത്തിയാക്കി.
ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 30 വരെ 35 ദിവസം നടത്തിയ പഠനത്തിലൂടെയാണ് 628 ഓൺലൈൻ കോഴ്‌സുകൾ ഷംന പൂർത്തിയാക്കുന്നത്. എംബിഎ പഠനത്തിന് സഹായകമാകുന്ന കോഴ്‌സുകൾ ആദ്യം തുടങ്ങി. പിന്നീട് ശാസ്ത്രം, ഗണിതം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ കോഴ്‌സുകൾ ഷംന പൂർത്തിയാക്കി. അമേരിക്കൻ സർവകലാശാലകളായ മിഷിഗൺ, യാൽ, ജോർജിയ എന്നിവിടങ്ങളിലെ കോഴ്‌സുകളാണ് ഷംന പൂർത്തിയാക്കിയത്. ഒമാനിൽ ജോലി ചെയ്യുന്ന പിതാവ് ഷെരീഫിന്‍റെയും മാതാവ് ഫൗസിയയുടെയും മാതൃസഹോദരൻ ഫസലുറഹ്മാന്‍റെയും പിന്തുണയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്ന് ഈ മിടുക്കി പറയുന്നു.