കാസർകോട്: കാസര്‍കോട് മൂന്നാം കടവില്‍ ടോറസ് ലോറി അപകടത്തിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. പൊള്ളാച്ചിയിൽ നിന്നുള്ള മണിയാണ്(43) മരിച്ചത്. രണ്ടു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
ടോറസ് ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു - ടോറസ് ലോറി അപകടം
കുറ്റിക്കോല്‍ വൈദ്യുതി സെക്ഷനിലേക്ക് വൈദ്യുതി തൂണുകളുമായി വന്ന ലോറി മൂന്നാംകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
കുറ്റിക്കോല്‍ വൈദ്യുതി സെക്ഷനിലേക്ക് വൈദ്യുതി തൂണുകളുമായി വന്ന ലോറി മൂന്നാംകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് രണ്ട് പേരെ ആദ്യം പുറത്തെടുക്കാനായത്. പൊള്ളാച്ചി സ്വദേശികളായ ഡ്രൈവര്‍ ശക്തിവേല്‍, കുമാര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിൽ ക്യാബിൻ പൊളിച്ചാണ് മണിയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അഗ്‌നിശമന സേനാംഗങ്ങളായ മനോജ്, ലതീഷ് എന്നിവര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.