കാസർകോട്: കാഞ്ഞങ്ങാട് വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികളെ ആക്രമിച്ച് കാറും സ്വർണവും പണവും കവർന്ന കേസിൽ (kanhangad robbery) ഒരാൾകൂടി അറസ്റ്റിൽ (one more arrested in kanhangad robbery). കേസിലെ അഞ്ചാം പ്രതി അമ്പലത്തറ സ്വദേശി സുരേശനാണ് പൊലീസിന്‍റെ പിടിയിലായത്.
സംഭവത്തിനുശേഷം പാണത്തൂർ ഭാഗത്തേക്ക് കടന്ന ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികളുടെ വീടുകൾ ഹോസ്‌ദുർഗ് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. സുരേശൻ വീട്ടിലേക്ക് തിരിച്ചെത്തിയ ഉടൻ പൊലീസ് പിടികൂടുകയായിരുന്നു.
ദമ്പതികളെ ആക്രമിച്ച് കാറും സ്വർണവും പണവും കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ Also read: Juvenile offenders| എസ്.ഐയെ വെട്ടിക്കൊന്നതിന് പിടിയിലായത് കുട്ടിക്കുറ്റവാളികള്‍!
നവംബര്‍ 12നാണ് കാഞ്ഞങ്ങാട് ദുർഗ സ്‌കൂൾ റോഡിലെ എച്ച്ആർ ദേവദാസിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ദേവദാസിനേയും ഭാര്യ ലളിതയെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ കവർച്ച നടത്തിയത് (couple robbed at knifepoint). ഇരുപത് ലക്ഷം രൂപയുടെ കാറും 40 പവൻ സ്വർണവും 20,000 രൂപയും പ്രതികള്‍ കവര്‍ന്നു.
അഞ്ചുപേരാണ് കവർച്ചാസംഘത്തിൽ ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി രാജേന്ദ്രൻ റിമാൻഡിലാണ്.
അശ്വിൻ, മുകേഷ്, ദാമോദരൻ എന്നീ പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ കർണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.