കാസർകോട്:പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളികെ സ്വദേശി അബ്‌ദുൽ റഷീദാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
പ്രവാസി യുവാവിന്‍റെ കൊലപാതകം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ - കാസർകോട് പ്രവാസി യുവാവിന്‍റെ കൊലപാതകം
കർണാടകയിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സിദ്ദിഖിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് അബ്‌ദുൽ റഷീദ് എന്ന് പൊലീസ് അറിയിച്ചു. സിദ്ദിഖിന്‍റെ സുഹൃത്തും സഹോദരനും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിദ്ദിഖിന്‍റെ സഹോദരനെയും സുഹൃത്തിനെയും ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദിച്ച ശേഷം അബൂബക്കര്‍ സിദ്ദിഖിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഇതുവരെ ആറ് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ജൂണ്‍ 26നാണ് അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടു പോയി ഒരു സംഘം കൊലപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായവരിൽ രണ്ട് പേര്‍ ക്വട്ടേഷന്‍ നല്‍കിയവരും മൂന്ന് പേര്‍ കൊലയാളി സംഘത്തിന് സഹായം ചെയ്‌തു കൊടുത്തവരുമാണ്.