കാസര്‍കോട്: ജില്ലക്ക് നേരിയ ആശ്വാസം. സമൂഹവ്യാപന ആശങ്കകൾക്കിടെ പുതുതായി ഒരാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ദുബായിൽ നിന്നും വന്ന ചെങ്കള സ്വദേശിയാണ്. ഇതോടെ കൊവിഡ് ബാധിച്ച കാസര്‍കോട് സ്വദേശികളുടെ എണ്ണം 82 ആയി. ഇവരിൽ 16 പേര്‍ സമ്പർക്ക പട്ടികയിലുള്ളവരാണ്. 217 പേരുടെ പരിശോധന ഫലം ലഭിച്ച ശനിയാഴ്‌ച ഒരു പോസിറ്റീവ് ഫലം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
കൊവിഡ് കേസ്; കാസര്‍കോടിന് നേരിയ ആശ്വാസം - ഐസിഡിഎസ്
നിലവില്‍ 6,511 പേരാണ് നിരീക്ഷണത്തില്‍
കൊവിഡ് കേസ്; ജില്ലക്ക് നേരിയ ആശ്വാസം
നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 6,511 പേരാണ് നിരീക്ഷണത്തിലുള്ളത്. 6,384 പേർ വീടുകളിലും 127 പേർ ആശുപത്രികളിലുമാണ്. പുതുതായി ലക്ഷണങ്ങളുള്ള 17 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 27 പേരെ കൂടി പുതുതായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക സമ്മര്‍ദം കുറക്കുന്നതിനായി ജില്ലയിലെ ഐസിഡിഎസ് കൗണ്‍സിലര്‍മാര്‍ മുഖേന കൗണ്‍സിലിങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.