കാസർകോട്:ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ്(62) ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.
ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ - പീഡനം ബദിയടുക്ക
പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ്(62) പോക്‌സോ വകുപ്പ് ചുമത്തി ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്‌തത്

ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
ഇയാൾ പൈപ്പ് നന്നാക്കാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പീഡനം. പെൺകുട്ടി മാത്രമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലേക്ക് ഇയാൾ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടി രക്ഷിതാക്കളെ സംഭവം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.