കാസര്‍കോട് : കമ്പാര്‍ പെരിയഡുക്കയില്‍ സ്‌കൂള്‍ ബസ് തട്ടി നഴ്‌സറി വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെയും ആയയുടെയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ട് (MVD Report on Nursery Student Accident Death Kasaragod). ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ഥിനിയെ ആയ സഹായിച്ചില്ല എന്നും ആയ ബസിന് അകത്തുതന്നെ ഇരിക്കുകയായിരുന്നു എന്നുമാണ് കണ്ടെത്തൽ. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Nursery Student Accident Death സ്‌കൂൾ ബസ് തട്ടി വിദ്യാര്‍ഥിനി മരിച്ച സംഭവം; ഡ്രൈവറുടെയും ആയയുടെയും അശ്രദ്ധയെന്ന് എംവിഡി റിപ്പോർട്ട് - എംവിഡി
MVD Report on Nursery Student Accident Death Kasaragod ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ഥിനിയെ ആയ സഹായിച്ചില്ല എന്നും എംവിഡി റിപ്പോര്‍ട്ടില്‍ പറയുന്നു
Published : Aug 27, 2023, 7:32 AM IST
റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമർപ്പിച്ചു. സ്‌കൂൾ വിട്ട് വീടിന് സമീപം വാഹനത്തിൽ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടിയാണ് മരിച്ചത് (Nursery Student Accident Death Kasaragod). വ്യാഴാഴ്‌ച (ഓഗസ്റ്റ് 24) ആയിരുന്നു ദാരുണ സംഭവം. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിഷ സോയ (നാല്) ആണ് മരിച്ചത്.
നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു ആയിഷ. ഉച്ചയ്ക്ക് സ്‌കൂൾ വിട്ടതിനെ തുടർന്ന് സ്‌കൂള്‍ ബസില്‍ എത്തി കുട്ടി വീടിന് സമീപം ഇറങ്ങി. ബസ് തിരിച്ചുപോകുന്നതിനായി മുന്നോട്ട് എടുത്തപ്പോള്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. സംഭവം കണ്ട സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്‌തിരുന്ന സ്‌ത്രീകളാണ് പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.