കേരളം

kerala

ETV Bharat / state

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ - arrested

കാരാട്ട് നൗഷാദും കൂട്ടാളികളുമാണ് നീലേശ്വരം പള്ളിക്കരയില്‍ പിടിയിലായത്.

കാസർകോട്  കഞ്ചാവ്  കാരാട്ട് നൗഷാദ്  ചീമേനി  നീലേശ്വരം  ചെറുവത്തൂര്‍  പളളിക്കര മേല്‍പാല നിര്‍മാണം  കഞ്ചാവ് പിടികൂടി  cannabis  kasarkode  smuggling  Notorious criminal  arrested  പള്ളിക്കര
കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

By

Published : Oct 12, 2020, 4:29 PM IST

കാസർകോട്: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും നീലേശ്വരം പള്ളിക്കരയില്‍ പിടിയിലായി. ചീമേനിയില്‍ വാഹന പരിശോധനയ്ക്കിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ചെറുവത്തൂര്‍ ഭാഗത്തേക്കുപോയ കാറിനെ പിന്‍തുടരുകയായിരുന്നു. ഇതിനിടെ മറ്റു സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടിയ പ്രതികളെ ചെമ്മാക്കരയില്‍ വെച്ച് നാട്ടുകാരും പൊലീസും ചേര്‍ന്നു കീഴ്‌പ്പെടുത്തി. പളളിക്കര മേല്‍പാല നിര്‍മാണം നടക്കുന്നതിന് കിഴക്കുഭാഗത്ത് കൂടി നീലേശ്വരം ആശുപത്രി പരിസത്ത് എത്താവുന്ന റോഡിലേക്കു കാർ വെട്ടിച്ചപ്പോഴാണ് കഞ്ചാവ് സംഘത്തെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. കാറില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി.

ABOUT THE AUTHOR

...view details