എൻ.എസ്.എസിന്‍റെ ശരിദൂരത്തോട് പ്രതികരിക്കുന്നില്ല:പി.എസ്.ശ്രീധരൻ പിള്ള - ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്
ബി.ഡി.ജെ.എസുമായി അഭിപ്രായഭിന്നതയില്ല,ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുമെന്നും ശ്രീധരന്‍ പിള്ള
കാസർകോട്: എൻ.എസ്.എസ് വലിയ സാമുദായിക പ്രസ്ഥാനമാണെന്നും രാഷ്‌ട്രീയ പാർട്ടി അല്ലാത്ത സാഹചര്യത്തിൽ എൻ.എസ്.എസിന്‍റെ ശരിദൂരത്തോട് പ്രതികരിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻ പിള്ള. ബി.ഡി.ജെ.എസുമായി അഭിപ്രായ ഭിന്നതയില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തുടരും. ശബരിമല വിഷയത്തിൽ കേന്ദ്രത്തിന് നേരിട്ട് നിയമ നിർമ്മാണം സാധ്യമല്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിനെ സമീപിച്ചാൽ ബി.ജെ.പി സംസ്ഥാനത്തെ പിന്തുണക്കുമെന്നും കേന്ദ്രം ഇതിനായി നിയമ നിർമ്മാണം നടത്തുമെന്നും ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലെന്നും ശ്രീധരൻപിള്ള പ്രതികരിച്ചു.