കേരളം

kerala

ETV Bharat / state

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് കൂടി ചുമത്തി

കോഴക്കേസിൽ സുരേന്ദ്രനുൾപ്പടെ ആറു പേരാണ് പ്രതികൾ. പട്ടിക വിഭാഗക്കാരനായ സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

Manjeswaram Election bribery case  Non bailable section against K Surendran  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പ്  സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാൻ കോഴ
മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പ് കൂടി

By

Published : Jun 7, 2022, 12:07 PM IST

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് കൂടി ചേർത്ത് ക്രൈം ബ്രാഞ്ചിന്‍റെ ഇടക്കാല റിപ്പോര്‍ട്ട്. പട്ടികജാതി- പട്ടിക വർഗ അതിക്രമം തടയൽ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

കോഴക്കേസിൽ സുരേന്ദ്രനുൾപ്പടെ ആറു പേരാണ് പ്രതികൾ. പട്ടിക വിഭാഗക്കാരനായ സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. തിങ്കളാഴ്ചയാണ് കേസിന്റെ ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. ഇതോടെ കേസിലുള്‍പ്പെട്ട അഞ്ചു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തും.

Also Read: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കല്‍; അന്വേഷണം നിലച്ചതായി സുന്ദര ഇടിവി ഭാരതിനോട്

For All Latest Updates

ABOUT THE AUTHOR

...view details