കേരളം

kerala

ETV Bharat / state

കാസര്‍കോട് തുടര്‍ച്ചയായി ഏഴാം ദിവസവും കൊവിഡ്‌ കേസുകളില്ല

രണ്ടു പേർ കൂടി രോഗ‌ മുക്തരായി ആശുപത്രി വിട്ടു. ഉക്കിനടുക്ക മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ ഒരാൾ മാത്രമാണ് ഇനി ചികിത്സയിലുള്ളത്.

Covid latest kasarkode lock down കാസര്‍കോട് തുടര്‍ച്ചയായ ഏഴാം ദിവസവും കൊവിഡ്‌ കേസുകളില്
കാസര്‍കോട് തുടര്‍ച്ചയായ ഏഴാം ദിവസവും കൊവിഡ്‌ കേസുകളില്ല

By

Published : May 7, 2020, 8:55 PM IST

കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ തുടർച്ചയായി ഏഴാം ദിവസം കൊവിഡ്‌ കേസുകളില്ല. രണ്ടു പേർ കൂടി കൊവിഡ്‌ മുക്തരായി ആശുപത്രി വിട്ടതോടെ 99.4 ശതമാനമാണ്‌ ജില്ലയിലെ രോഗമുക്തി നിരക്ക്. ഉക്കിനടുക്ക മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ ഒരാൾ മാത്രമാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ചെമ്മനാട് പഞ്ചായത്തിലെ 29കാരനും ചെങ്കള പഞ്ചായത്തിലെ 38കാരിയുമാണ് കൊവിഡ്‌ മുക്തരായി ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിലും മാറ്റം വന്നു.

ചെങ്കള, ചെമ്മനാട് പഞ്ചായത്തുകൾ ആണ് ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ. ജില്ലയിൽ ആകെ 976 പേരാണ് ഇനി നിരീക്ഷണത്തിൽ ഉള്ളത്. 227 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി 19 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. സെന്‍റീനൽ സർവയലൻസിന്‍റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ , സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ 473 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു.

For All Latest Updates

ABOUT THE AUTHOR

...view details