കാസർഗോഡ്:കാസർഗോഡ് ജില്ലയില്‍ ഷിഗെല്ല വൈറസ് സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നാലു കുട്ടികളുടെ സാമ്പിളുകളാണ് ഷിഗെല്ല സംശയിച്ച് പരിശോധനയ്ക്കയച്ചത്. കോഴിക്കോട് നടന്ന പരിശോധനയിൽ ഇതിൽ മൂന്നു പേർക്ക് വൈറസ് ബാധ കണ്ടെത്തി.
ഷിഗെല്ല ബാധിതരായ കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി വീണ ജോർജ് ഇതിൽ രണ്ട് കുട്ടികളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാൾ മാത്രമാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നും ഇത്തരത്തിൽ രോഗങ്ങൾ വരുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മായം ചേർക്കലോ ശുചിത്വമില്ലായ്‌മയോ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും പൊതുജനങ്ങൾ ഭക്ഷണം ശുചിത്വമുള്ള സ്ഥലങ്ങളിൽ നിന്ന് കഴിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
Also read: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല വൈറസ് ബാധ