കൊവിഡ് 19; കാസര്‍കോട് ഇന്ന് പുതിയ രോഗികളില്ല - covid cases
ബുധനാഴ്‌ച ഒമ്പത് പേര്‍ക്ക് രോഗം ഭേദമായി
കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്‌ച പുതിയ കൊവിഡ് രോഗികളില്ല. ഇന്ന് ഒമ്പത് പേര്‍ക്ക് രോഗം ഭേദമായി. മൂന്നാം ഘട്ട രോഗവ്യാപനം തുടങ്ങി 30 ദിവസത്തിന് ശേഷമാണ് പുതിയ രോഗികളില്ലാത്ത ദിവസം കടന്നുപോകുന്നത്. നിലവില്‍ 102 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തി കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന കുമ്പള, പൈവളിഗെ, മംഗല്‍പാടി, വോര്‍ക്കാടി, ബദിയടുക്ക സ്വദേശികള്‍, യുഎഇയില്‍ നിന്നെത്തിയ ഉദുമ സ്വദേശി, ഉദയഗിരി സിഎഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്നെത്തിയ മംഗൽപാടി, ബദിയടുക്ക സ്വദേശികള്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കാസർകോട് സ്വദേശികളും ഇന്ന് രോഗവിമുക്തരായി. വീടുകളിലും ആശുപത്രികളിലുമായി 3,559 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 610 സാമ്പിളുകളുടെ പരിശോധന ഫലം ഇനി ലഭിക്കാനുണ്ടെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതുവരെ ജില്ലയില്‍ 106 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.