കേരളം

kerala

ETV Bharat / state

ഞാറ്റുവേലയെത്തി; നടീല്‍ വസ്‌തുക്കള്‍ വിതരണം ചെയ്‌ത് കൃഷി വകുപ്പ് - കാസര്‍കോട് വാര്‍ത്തകള്‍

1,80,000 ഫലവൃക്ഷ തൈകൾ ഇതിനകം കൃഷിഭവനുകൾ മുഖേന വിതരണം ചെയ്തു.

agriculture news  njattuvela news  kasargod news  കാര്‍ഷിക വാര്‍ത്തകള്‍  ഞാറ്റുവേല  കാസര്‍കോട് വാര്‍ത്തകള്‍  കൃഷി വകുപ്പ് വാര്‍ത്തകള്‍
ഞാറ്റുവേലയെത്തി; നടീല്‍ വസ്‌തുക്കള്‍ വിതരണം ചെയ്‌ത് കൃഷി വകുപ്പ്

By

Published : Jun 22, 2020, 3:10 PM IST

Updated : Jun 22, 2020, 3:42 PM IST

കാസര്‍കോട്: ഇടമുറിയാതെ മഴ ലഭിക്കുന്ന ഞാറ്റുവേലക്കാലത്ത് കൃഷിയിറക്കാൻ നടീൽ വസ്തുക്കൾ കർഷകരിലേക്കെത്തിച്ച് കൃഷിവകുപ്പ്. ജില്ലയിൽ 41 ഞാറ്റുവേല ചന്തകൾ വഴിയാണ് നടീൽ വസ്തുക്കളുടെ വിതരണം. കാർഷിക സംസ്കൃതിയുടെ പ്രതീകമാണ് തിരുവാതിര ഞാറ്റുവേല. ശക്തമായ മഴക്കൊപ്പം ലഭിക്കുന്ന വെയിലും കൃഷിഭൂമിയെ തളിരണിയിക്കുന്ന കാലം.

ഞാറ്റുവേലയെത്തി; നടീല്‍ വസ്‌തുക്കള്‍ വിതരണം ചെയ്‌ത് കൃഷി വകുപ്പ്

കാർഷിക മേഖലയിൽ സ്വയം പര്യാപ്തമായി ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകാതിരിക്കാനാണ് ഈ ഞാറ്റുവേലക്കാലത്ത് കൃഷി വ്യാപകമാക്കുന്നത്. 750 ഏക്കറിൽ കരനെൽകൃഷിയും 800 ഏക്കറിൽ കിഴങ്ങുവർഗങ്ങളും 500 ഏക്കറിൽ പച്ചക്കറിയുമുൾപ്പെടെ ചെയ്ത് ഞാറ്റുവേലക്കാലത്ത് ജില്ലയിലെ 2500 ഏക്കർ തരിശുഭൂമിയാണ് കൃഷിയോഗ്യമാക്കുന്നത്. ഇതിന് പുറമെയാണ് വിവിധയിടങ്ങളിലെ ഞാറ്റുവേല ചന്തകളിലൂടെ നടീൽ വസ്തുക്കളും ലഭ്യമാക്കുന്നത്. മന്ത്രി ഇ.ചന്ദ്രശേഖരനും തിരുവാതിര ഞാറ്റുവേലയിൽ പങ്കാളിയായി. 1,80,000 ഫലവൃക്ഷ തൈകൾ ഇതിനകം കൃഷിഭവനുകൾ മുഖേന വിതരണം ചെയ്തു. കൃഷി ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി പഞ്ചായത്ത് തലത്തിൽ രൂപവല്‍ക്കരിക്കുന്ന കമ്മിറ്റിയാണ് കൃഷി നടത്തിപ്പ്. ജില്ലയിൽ 1200 ഏക്കർ തെങ്ങ് കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായും കൃഷിയിറക്കും.

Last Updated : Jun 22, 2020, 3:42 PM IST

ABOUT THE AUTHOR

...view details