കാസർകോട് :സംസ്ഥാനത്ത് ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സർക്കാർ ചുവടുവയ്ക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പദ്ധതി സാക്ഷാത്കരിക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിർത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കുവഹിക്കും.
മറ്റ് തടസങ്ങളില്ലെങ്കിൽ കേരളത്തിൽ ഈ വർഷം തന്നെ ഒമ്പത് റെയിൽവേ മേൽപ്പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറഷൻ കേരള പൂർത്തിയാക്കും. റെയിൽവേ സമയബന്ധിതമായി സഹകരിച്ചാൽ 2023 ൽ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. 72 റെയിൽവെ മേൽപ്പാലങ്ങളാണ് നിർമിക്കാൻ പോകുന്നത്.