കാസർകോട്: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന രാത്രി നടത്തത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറാൻ ശ്രമിച്ച ഒരാൾ അറസ്റ്റില്‍. കാസര്‍കോടാണ് സംഭവം. ഇയാളുടെ പേരു വിവരം ലഭ്യമായിട്ടില്ല. മോശം പദപ്രയോഗം നടത്തിയതിനാണ് അറസ്റ്റെന്ന് എഎസ്‌പി ഡി.ശില്‌പ പറഞ്ഞു. ജില്ലയിൽ കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
കാസര്‍കോട് സ്ത്രീയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ - ' Nirbhaya Day' Night Walk
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം
![കാസര്‍കോട് സ്ത്രീയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ nightwalk night walk at kasargod രാത്രി യാത്ര കാസർകോട് ' Nirbhaya Day' Night Walk രാത്രി നടത്തം കാസർകോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5534598-thumbnail-3x2-cdd.jpg)
രാത്രി നടത്തം; സ്ത്രീകളോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ
രാത്രി 11 മണി മുതൽ പുലർച്ചെ 1 വരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളടക്കം രാത്രി നടത്തത്തിന്‍റെ ഭാഗമായി. സ്ത്രീകളുടെ രാത്രി സഞ്ചാരത്തിനോടുള്ള സമൂഹത്തിന്‍റെ മോശമായ സമീപനത്തെ പ്രതിരോധിക്കുകയെന്നതാണ് രാത്രി നടത്തത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്.
കാസര്‍കോട് സ്ത്രീയോട് മോശമായി പെരുമാറിയ ആൾ അറസ്റ്റിൽ
Last Updated : Dec 30, 2019, 7:54 AM IST