പെരിയ ഇരട്ടകൊലപാതകം; സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം - cpim workers
പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം നല്‍കി
കാസര്‍കോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഉപാധികളോടെ ജാമ്യം ലഭിച്ചു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം നല്‍കിയത്.
25,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഇരുവരേയും വിട്ടയച്ചത്. ഏതു സമയത്തും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനാണ് ഒന്നാം പ്രതി.