കാസര്‍കോട്:പുതുവത്സരത്തെ വരവേല്‍ക്കാന്‍ കാസര്‍കോടന്‍ ജനതയും ഒത്തുചേര്‍ന്നു. ജില്ലാ ഭരണകൂടവും കാസര്‍കോട് തിയറ്ററിക്‌സ് സൊസൈറ്റിയും ചേര്‍ന്നാണ് നഗരത്തിന്‍റെ പുതുവത്സവര രാവിന് ഉത്സവഛായ പകര്‍ന്നത്. കൂട്ടായ്മകള്‍ അന്യമാകരുതെന്ന സന്ദേശവുമായി 'ഒപ്പരം 2020' എന്ന പേരിലായിരുന്നു കാസര്‍കോടിന്‍റെ പുതുവത്സരാഘോഷം.
'ഒപ്പരം' ചേര്‍ന്ന് കാസര്‍കോടിന്‍റെ പുതുവര്‍ഷാഘോഷം - പുതുവര്‍ഷാഘോഷം
'ഒപ്പരം 2020' എന്ന പേരിലായിരുന്നു കാസര്‍കോടിന്‍റെ പുതുവത്സരാഘോഷം. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി.സുഭാഷിന്‍റെയും കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്‍റെയും പങ്കാളിത്തം പുതുവര്‍ഷാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കുടുംബസമേതമെത്തി ആളുകള്‍ ഒത്തുചേര്‍ന്നു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി രണ്ട് ജില്ലാ കലക്ടര്‍മാരും വേദിയിലെത്തി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി.സുഭാഷിന്‍റെ ഗസല്‍ ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നു. അണിഞ്ഞൊരുങ്ങിയ മണിമാരനായി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവും വേദിയിലെത്തിയപ്പോള്‍ കരഘോഷമുയര്‍ന്നു. ഘടികാരം 12മണിയിലേക്ക് നടന്നടുത്തപ്പോള്‍ വെറുപ്പിന്‍റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ ചാരമാക്കി ആഹ്ളാദത്തോടെ നഗരം പുതുവര്‍ഷത്തിലലിഞ്ഞു. പിന്നീട് പരസ്പരം ആശംസകള്‍ നേര്‍ന്നാണ് 'ഒപ്പരം' ചേര്‍ന്നവര്‍ പിരിഞ്ഞത്.