കേരളം

kerala

ETV Bharat / state

കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു - കൊവിഡ് പരിശോധനാ ലാബ്

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് ലഭിക്കുന്ന നാലാമത്തെ പ്രധാന സ്ഥാപനമാണിത്

Covid kasargod  കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷന്‍  കാസര്‍കോട് പൊലീസ് മേധാവി  പുതിയ വനിതാ പൊലീസ് സ്‌റ്റേഷന്‍  കാസര്‍കോട് ഡിവൈഎസ്‌പി ബാലകൃഷ്‌ണന്‍ നായര്‍  new police station  kasargod police station  പെരിയ കേന്ദ്ര സര്‍വകലാശാല  ഉക്കിനടുക്ക മെഡിക്കല്‍ കോളജ്  കൊവിഡ് പരിശോധനാ ലാബ്  ടാറ്റാ ആശുപത്രി
കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

By

Published : Apr 14, 2020, 8:22 PM IST

കാസര്‍കോട്: ജില്ലയില്‍ അനുവദിച്ച വനിതാ പൊലീസ് സ്‌റ്റേഷന്‍ വിഷു ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഉദ്ഘാടനം ചെയ്‌തു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന് സമീപം പഴയ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ വനിതാ പൊലീസ് സ്‌റ്റേഷന്‍. ഒരു സിഐ, രണ്ട് എസ്‌ഐ, ഒമ്പത് സിവില്‍ വനിതാ പൊലീസുകാര്‍ അടക്കം 12 പേരാണ് സ്റ്റേഷനിൽ ചാർജ് എടുത്തത്. ജില്ല മുഴുവനുമാണ് വനിത സ്റ്റേഷന്‍റെ പരിധി.

കാസര്‍കോട് ഡിവൈഎസ്‌പി ബാലകൃഷ്‌ണന്‍ നായര്‍, വനിതാ സിഐ ഭാനുമതി, വനിതാ എസ്‌ഐ ചന്ദ്രിക, കാസര്‍കോട് സിഐ അബ്‌ദുള്‍ റഹീം, അഡീഷണല്‍ എസ്‌പി പി.ബി.പ്രശോഭ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് ലഭിക്കുന്ന നാലാമത്തെ പ്രധാന സ്ഥാപനമാണിത്. ഉക്കിനടുക്ക മെഡിക്കല്‍ കോളജ്, പെരിയ കേന്ദ്ര സര്‍വകലാശാലയിലെ കൊവിഡ് പരിശോധനാ ലാബ്, ചട്ടഞ്ചാലില്‍ നിര്‍മാണമാരംഭിച്ച ടാറ്റാ ആശുപത്രി എന്നിവയാണ് മറ്റ് മൂന്ന് സ്ഥാപനങ്ങള്‍.

ABOUT THE AUTHOR

...view details