കാസർകോട്: ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രൊജക്‌ടുമായി കൊളത്തൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഐറിസ് ശാസ്ത്രമേളയിലേക്ക്. കാസര്‍കോട് കൊളത്തൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ ആര്യ രവീന്ദ്രനാണ് സംസ്ഥാനത്തെ പ്രതിനീധീകരിച്ച് പ്രബന്ധം അവതരിപ്പിക്കുന്നത്. മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ചെടുത്ത്, കാന്‍സര്‍ കോശങ്ങളെ നശിക്കുന്ന ഔഷധമായി വികസിപ്പിക്കാമെന്നാണ് ആര്യയുടെ കണ്ടെത്തല്‍. നിലവിലെ ക്യാന്‍സര്‍ ചികിത്സ രീതികള്‍ ചെലവ് കൂടിയതും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്നവയുമാണ്. എന്നാല്‍ പ്രദേശികമായി സുലഭമായ മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ച് ഔഷധമായി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ നേട്ടമാവുമെന്ന് ആര്യ പറയുന്നു.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രൊജക്‌ട് ഐറിസ് ശാസ്ത്രമേളയിലേക്ക് - molecular biology
പ്രദേശികമായി സുലഭമായ മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ച് ഔഷധമായി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ നേട്ടമാവുമെന്ന് ആര്യ പറയുന്നു
സഹോദരനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയുമായ ആശ്രയ്യുടെ മേല്‍നോട്ടത്തിലാണ് ഇത് സംബന്ധിച്ച പരീക്ഷണം ആര്യ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സര്‍ കോശങ്ങള്‍ക്കെതിരെയുള്ള മഞ്ഞളിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച പഠനത്തിലായിരുന്നു ആര്യ. ബംഗളൂരുവില്‍ നടക്കുന്ന ഐറിസ് മേളയിലും മികച്ച രീതിയില്‍ പ്രോജക്ട് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ആര്യയുടെ പ്രതീക്ഷ. ദേശീയ ശാസ്‌ത്ര സാങ്കേതിക വകുപ്പ് ഇന്ത്യ-യുഎസ് ശാസ്ത്ര സാങ്കേതിക സഹകരണ സംരംഭം ഇന്‍റലുമായി ചേര്‍ന്നാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. മോളിക്യൂലര്‍ ബയോളജിയില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പ്രൊജക്‌ടാണ് ആര്യയുടേത്. കൊളത്തൂര്‍ സ്വദേശി ദീപയുടെയും പരേതനായ രവീന്ദ്രന്‍റെയും മകളാണ് ആര്യ.