കാസർകോട്:ലോക്ക് ഡൗണ്‍ കാലത്ത് തന്‍റെ സര്‍ഗവാസനകള്‍ മിനുക്കിയെടുത്ത് നെറ്റിപ്പട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധേയയാവുകയാണ് കാസര്‍കോട് വെള്ളിക്കോത്ത് സ്വദേശി മേഘ കൃഷ്ണന്‍. വെറുതെ സമയം പോക്കിനായി പഠിച്ച നെറ്റിപ്പട്ട നിർമ്മാണം ഇപ്പോൾ മേഘക്ക് മികച്ച വിപണിയാണ് നൽകുന്നത്.
ലോക്ക്ഡൗണ്‍ കാലത്തെ മാതൃക; നെറ്റിപ്പട്ടത്തിൽ വിപണി കണ്ടെത്തി മേഘ കൃഷ്ണന്‍ കഴിഞ്ഞ ലോക്ക്ഡൗണില്‍ ഉപയോഗ ശൂന്യമായ കുപ്പികളില്‍ അലങ്കാരപ്പണികള്‍ ചെയ്തു ശ്രദ്ധേയയായിരുന്നു മേഘ. എന്നാൽ ഇക്കുറി നെറ്റി പട്ടങ്ങളുടെ നിര്‍മ്മാണത്തിലേക്കാണ് തിരിഞ്ഞത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ഭര്‍തൃവീട്ടിനു സമീപത്തെ ഒരു സ്ത്രീയില്‍ നിന്നാണ് നെറ്റിപ്പട്ട നിര്‍മ്മാണ രീതി പഠിച്ചെടുത്തത്. തുടർന്ന് സാമ്പ്രദായികമായ രീതിയില്‍ നെറ്റിപ്പട്ടം നിര്‍മ്മിച്ച് വിപണി കണ്ടെത്തുവാനും ഇവര്‍ക്കായി.
നെറ്റിപ്പട്ടം നിര്‍മ്മിക്കുമ്പോള്‍ ഗണപതി, നവഗ്രഹങ്ങള്‍. അഷ്ടവസുക്കള്‍, ദേവീദേവന്മാര്‍ എന്നിവര്‍ക്കെല്ലാം സങ്കൽപവും സ്ഥാനവുമുണ്ട്. സൂക്ഷ്മമായ ഈ കാര്യങ്ങള്‍ അതിവേഗം പഠിച്ചെടുത്താണ് മേഘ നെറ്റിപ്പട്ടങ്ങള്‍ ഒരുക്കുന്നത്. അക്കൗണ്ടന്‍സിക്കൊപ്പം ഇന്‍റീരിയര്‍ ഡിസൈന്‍ കോഴ്സും മേഘ പഠിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നാണ് നെറ്റിപ്പട്ടത്തിനുള്ള നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങുന്നത്.
ALSO READ:ബജറ്റിൽ ജനങ്ങൾ നിരാശരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മേഘയുടെ നെറ്റിപ്പട്ടത്തിന് നിരവധി ആവശ്യക്കാരുണ്ട്. വീട്ടലങ്കാരത്തിനുള്ള വസ്തു എന്ന നിലയില്‍ തുടർന്നും നെറ്റിപ്പട്ടങ്ങള്‍ വിറ്റഴിയപ്പെടുമെന്ന വിശ്വാസത്തിലാണ് മേഘ.