കേരളം

kerala

ETV Bharat / state

ബെംഗളൂരുവിൽ കാസർകോട് സ്വദേശി കുത്തേറ്റ് മരിച്ചു - കാസർകോട് സ്വദേശിയെ കുത്തിക്കൊന്നു

കാസർകോട് രാജപുരം സ്വദേശി സനു തോംസൺ ആണ് ഇന്നലെ(14.07.2022) രാത്രി 11 മണിക്ക് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

native of Kasaragod stabbed death in Bengaluru  ബെംഗളൂരുവിൽ കാസർകോട് സ്വദേശി കുത്തേറ്റു മരിച്ചു  കാസർകോട് സ്വദേശിയെ കുത്തിക്കൊന്നു  കാസർകോട് സ്വദേശിയെ ആളുമാറി കൊലപ്പെടുത്തി ക്വട്ടേഷൻ സംഘം
ബെംഗളൂരുവിൽ കാസർകോട് സ്വദേശി കുത്തേറ്റു മരിച്ചു

By

Published : Jul 15, 2022, 3:25 PM IST

കാസർകോട്:കാസർകോട് സ്വദേശിയായ മലയാളി യുവാവ് ബെംഗളൂരുവിൽ കുത്തേറ്റ് മരിച്ചു. സനു തോംസണാണ് (31) കൊല്ലപ്പെട്ടത്. ഇന്നലെ(14.07.2022) രാത്രി 11 മണിക്ക് ബെംഗളൂരുവിലെ താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് സംഭവം.

ബൈക്കില്‍ എത്തിയ മൂന്നംഗ ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐടി ഉദ്യോഗസ്ഥനായ സനു മൂന്ന് മാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയത്. മൃതദേഹം ബെംഗളൂരു വിക്‌ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. ബെംഗളൂരു പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also read: ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന് മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം കോഴിക്കോട്

ABOUT THE AUTHOR

...view details