കാസർകോട്: കേന്ദ്രസർക്കാരിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ ഏറെക്കുറെ പൂർണം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ മിഠായി തെരുവും, പാളയം മാർക്കറ്റും, സെൻ്റർ മാർക്കറ്റും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. 10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം - കേന്ദ്രസർക്കാരിൻ്റെ തൊഴിൽ വിരുദ്ധ നയങ്ങൾ
തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക, കാർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
തദ്ദേശ തെരഞ്ഞെടുപ്പ് ഓഫിസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ടൂറിസം മേഖല, പാൽ-പത്ര വിതരണം, ആശുപത്രി എന്നിവയെയഉൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമിഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കാത്ത രീതിയിലാണ് പണിമുടക്ക്.