കേരളം

kerala

ETV Bharat / state

ചരിത്രനേട്ടവുമായി ഊരാളുങ്കല്‍ സൊസൈറ്റി; ദേശീയപാത നിര്‍മാണ കരാറും നേടി

തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർആദ്യ റീച്ചിന്‍റെ കരാറാണ് ഊരാളുങ്കൽ സൊസൈറ്റി സ്വന്തമാക്കിയത്

ദേശീയപാത ആറുവരി പാത  ഊരാളുങ്കൽ സൊസൈറ്റി  ദേശീയപാത ഊരാളുങ്കൽ സൊസൈറ്റി  ദേശീയ പാത നിർമാണക്കരാർ  ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്  National Highway Construction Contract to Uralunkal Society  National Highway Construction Contract t  National Highway Construction  Uralunkal Society  kasargod
ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

By

Published : Feb 25, 2021, 11:02 AM IST

Updated : Feb 26, 2021, 6:17 AM IST

കാസർകോട്: ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്. ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേശീയ പാത നിർമാണക്കരാർ ലഭിക്കുന്നത്.

അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളുമായി മത്സരിച്ചാണ് ഊരാളുങ്കൽ കരാർ സ്വന്തമാക്കിയത്. പദ്ധതി ആരംഭിക്കുന്ന കാസർകോട് ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർആദ്യ റീച്ചിന്‍റെ കരാർ ഊരാളുങ്കൽ സൊസൈറ്റി സ്വന്തമാക്കിയത്. 1,704 കോടി രൂപയ്ക്കാണ് കരാർ സൊസൈറ്റിക്ക് ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്.

ദേശീയപാത അതോറിറ്റിയുടെ കരാറിൽ ഊരാളുങ്കൽ സൊസൈറ്റി പങ്കെടുക്കുന്നതും ഇതാദ്യമാണ്. ഭാരത്‌ മാല പദ്ധതിയിൽപ്പെടുന്ന റോഡ്, പതിനഞ്ച് വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്. രണ്ടുവർഷമാണു നിർമാണ കാലാവധി.

Last Updated : Feb 26, 2021, 6:17 AM IST

ABOUT THE AUTHOR

...view details