കാസർകോട്: നിയമത്തിന്‍റെ പേര് പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നതെന്നും ഇതിന്‍റെ തുടർച്ചയാണ് സജി ചെറിയാന്‍റെ വിഷയത്തിലും കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിയമവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല.
സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; ഗവർണർ നിയമപരമായി മാത്രം നടപടിയെടുത്താൽ മതിയെന്ന് എംവി ഗോവിന്ദൻ - governor
സജി ചെറിയാന്‍റെ സത്യപതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് എംവി ഗോവിന്ദൻ.
എംവി ഗോവിന്ദൻ
സജി ചെറിയാന്‍റെ കാര്യത്തിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതി. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ കാസർകോട് പറഞ്ഞു.