എംവി ഗോവിന്ദൻ മാധ്യമങ്ങളോട് കാസർകോട് :പ്രതിപക്ഷ നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണയോടെയാണ് അദ്ദേഹം പാരകൾ പണിയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണറുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഗവർണർ സ്വീകരിക്കുന്ന നിലപാടുകളോടാണ് വിരോധമെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ നിലപാടിലേക്ക് ഗവർണർ വരുന്നുവെങ്കിൽ നല്ലതെന്നും എംവി ഗോവിന്ദൻ ഓർമിപ്പിച്ചു.
ഗവർണറെ പ്രതിപക്ഷം വിശ്വസിച്ചിട്ടുണ്ടാകും. ഗവർണറെ മാത്രം വിശ്വസിക്കാനാകില്ലെന്ന് പറയാൻ പറ്റില്ല. അതിനാൽ സർക്കാരിനെ കൂടി ഉൾപ്പെടുത്തിയതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വികസനത്തിന് പാര വയ്ക്കലാണ് പ്രതിപക്ഷത്തിന്‍റെ പണി. സർക്കാരിനെ കുറിച്ച് ജനങ്ങൾക്ക് നല്ല മതിപ്പാണ്. മാധ്യമങ്ങളാണ് കുത്തിത്തിരിപ്പുണ്ടാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ സ്വാഗത ഗാനം സംബന്ധിച്ച ആക്ഷേപത്തെ കുറിച്ച് അറിയില്ല. പക്ഷെ പൊതുവായി ഒരു കാര്യം പറയാം. ഒരു വിശ്വാസത്തിനും മതത്തിനും എതിരായ ഒരു നിലപാടും സിപിഎം സ്വീകരിക്കില്ല. മതത്തെ എതിർക്കുക, തകർക്കുക എന്ന നിലപാടും പാർട്ടിക്കില്ല', എംവി ഗോവിന്ദൻ പറഞ്ഞു.
ALSO READ:സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് അവസാനിക്കുന്നു; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ തുടങ്ങും