കേരളം

kerala

ETV Bharat / state

ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടി - കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം

മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഇർഷാദിനെ സസ്പെൻഡ് ചെയ്തു.

Youth league  ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടി  കാസർകോട്  കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം  കാസർകോട് വാർത്തകൾ
കേസിൽ പ്രതിയായ ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടി

By

Published : Dec 25, 2020, 5:04 PM IST

കാസർകോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകം കേസിൽ പ്രതിയായ ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടി. മുനിസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഇർഷാദിനെ സസ്പെൻഡ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇർഷാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.

ABOUT THE AUTHOR

...view details