കേരളം

kerala

ETV Bharat / state

ഖമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ല:പി.കെ ഫിറോസ് - mc kamarudheen

എം സി ഖമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

എം.സി.കമറുദ്ദീൻ  മുസ്‌ലിം യൂത്ത് ലീഗ്  muslim youth legue  mc kamarudheen  മുസ്‌ലിം ലീഗ്
കമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ല:പി.കെ ഫിറോസ്

By

Published : Nov 7, 2020, 7:46 PM IST

കോഴിക്കോട്: എം.സി ഖമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. എം സി ഖമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

കമറുദ്ദീൻ്റെ അറസ്റ്റിനെ ലീഗ് ന്യായീകരിക്കുന്നില്ല:പി.കെ ഫിറോസ്
ആറ് മാസത്തിനകം നിക്ഷേപകർക്ക് പണം നൽകാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടതാണ്. പി വി അൻവർ എം.എൽ.എയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടില്ലെന്ന് നടിച്ചത് ആരും മറന്നിട്ടില്ല. സലിം നടുത്തൊടിയുടെ പരാതിയിൽ അൻവറിനെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല. ഖമറുദ്ദീനും അൻവറിനും രണ്ടു നീതിയാണിവിടെയെന്നും ഫിറോസ് ആരോപിച്ചു.ഇതുകൊണ്ടൊന്നും സ്വർണക്കടത്ത് കേസും ലഹരി കേസും മറയ്ക്കാനാവില്ല. രണ്ട് കോടതി ഉത്തരവുണ്ടായിട്ടും എന്ത് കൊണ്ട് അൻവറിനെ അറസ്റ്റ് ചെയ്‌തില്ല. സാമ്പത്തിക തട്ടിപ്പ് നടത്തിയ പി വി അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആവിശ്യപ്പെട്ടു.

ABOUT THE AUTHOR

...view details