കാസര്‍കോട്: അമേരിക്കൻ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധന കരാറിനായി കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അനുവാദം ഇല്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഎംസിസി കരാര്‍; സംസ്ഥാനം കേന്ദ്രാനുമതി വാങ്ങിയില്ലെന്ന് വി. മുരളീധരൻ - ഇഎംസിസി കരാര്‍
അനുവാദം ഇല്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടത് നിയമ വിരുദ്ധമാണെന്ന് വി. മുരളീധരൻ
![ഇഎംസിസി കരാര്‍; സംസ്ഥാനം കേന്ദ്രാനുമതി വാങ്ങിയില്ലെന്ന് വി. മുരളീധരൻ V Muraleedharan news emcc contract issue muralidhran on emcc contract issue ഇഎംസിസി കരാര്‍ വി. മുരളീധരൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10721054-thumbnail-3x2-k.jpg)
ഇഎംസിസി കരാര്‍; സംസ്ഥാനം കേന്ദ്രാനുമതി വാങ്ങിയില്ലെന്ന് വി. മുരളീധരൻ
വി. മുരളീധരൻ
കരാറിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഇത് സർക്കാർ നേട്ടമായി കാണിച്ച് പബ്ലിക് റിലേഷൻ വകുപ്പ് നൽകിയ പരസ്യത്തെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാൻ താൽപര്യമുണ്ട്. ഇക്കാര്യത്തിൽ സിപിഎം അവരുടെ നയങ്ങൾക്ക് വിരുദ്ധമായി മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളെ പിന്നിൽ നിന്നും കുത്തുകയാണ് ചെയ്തതെന്നും വി. മുരളീധരൻ പറഞ്ഞു.