കേരളം

kerala

ETV Bharat / state

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാലിന്യം കത്തിക്കുന്നത് നഗരസഭ തടഞ്ഞു - kasarkode nagarasbha secratary

മാലിന്യം കത്തിക്കുന്നതിനെത്തുടര്‍ന്ന് പുക പടര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു.

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്  കാസര്‍കോട് നഗരസഭാ സെക്രട്ടറി  kasarkode nagarasbha secratary  vidyanagar industrial estate
വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാലിന്യം കത്തിക്കുന്നത് നഗസഭ തടഞ്ഞു

By

Published : Feb 20, 2020, 9:28 PM IST

കാസര്‍കോട്:കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഇന്‍സിനറേറ്ററില്‍ മാലിന്യം കത്തിക്കുന്നത് തടഞ്ഞ് നഗരസഭാ സെക്രട്ടറി. പുകക്കുഴല്‍ തകര്‍ന്നിട്ടും നന്നാക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടെ നഗരസഭയ നടപടി സ്വീകരിക്കുകയായിരുന്നു.

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാലിന്യം കത്തിക്കുന്നത് നഗരസഭ തടഞ്ഞു
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നതും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പരിസരവാസികളില്‍ നിന്നും പരാതി ഉയര്‍ന്നതോടെയാണ് ഇന്‍സിനറേറ്ററില്‍ മാലിന്യം കത്തിക്കുന്നത് നിര്‍ത്തിവെക്കാന്‍ നഗരസഭാ സെക്രട്ടറി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി തകര്‍ന്ന പുകക്കുഴലിലൂടെയായിരുന്നു ഇന്‍സിനറേറ്ററിലെ പുക പുറത്തു വിട്ടിരുന്നത്. പരിസര വാസികള്‍ക്ക് പുറമെ മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുക അസ്വസ്ഥതയുണ്ടാക്കുന്നതായി കുടുംബകോടതി ജഡ്‌ജിയും പരാതിപ്പെട്ടിരുന്നു. ദിവസവും പത്ത് ടണ്ണിലേറെ മാലിന്യമാണ് നഗരസഭാ ശുചീകരണത്തൊഴിലാളികള്‍ വിവിധ ഭാഗങ്ങളില്‍നിന്നായി ശേഖരിക്കുന്നത്. ഇവ ലോറിയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തള്ളുകയാണ്. ഈ മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക പരിസരത്താകെ പടരുന്നത് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്നായിരുന്നു പരാതി. നിലവില്‍ സംസ്‌കരിക്കാവുന്ന മാലിന്യങ്ങള്‍ക്കൊപ്പം പ്രദേശമാകെ പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നു കൂടിക്കിടക്കുകയാണ്. ജൈവ അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഷ്രെഡിങ് യൂണിറ്റ് അടക്കം പ്രവര്‍ത്തനമാരംഭിക്കാനാണ് തീരുമാനം. ഹരിതകര്‍മ സേന പ്രവര്‍ത്തകരാണ് നഗര പരിധിയില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്. ഷ്രെഡിങ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമേ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം സാധ്യമാകു. ജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് റിങ് കംപോസ്റ്റ് നടപ്പാക്കുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും മതിയായ ബോധവത്കരണം നടത്താത്തതിനാല്‍ അപേക്ഷകരുടെ എണ്ണവും കുറവാണ്.

ABOUT THE AUTHOR

...view details