കാസര്‍കോട്: മത്സ്യമാര്‍ക്കറ്റിന് സമീപം കച്ചവടം നടത്തികൊണ്ടിരുന്ന വഴിയോരക്കച്ചവടക്കരെ നഗരസഭ ഒഴിപ്പിച്ചു. ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. മാര്‍ക്കറ്റിനകത്തേക്ക് പോകുന്ന വഴിയിലെ തിരക്കിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നെന്ന പരാതിയിലാണ് നടപടി.
മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു
മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ കച്ചവടം നടത്താന്‍ സൗകര്യമുള്ളപ്പോള്‍ പുറത്തിരുന്ന് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു.
മാര്‍ക്കറ്റിന്‍റെ ഉള്ളില്‍ കച്ചവടം നടത്താന്‍ സൗകര്യമുള്ളപ്പോള്‍ പുറത്ത് കച്ചവടം അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. അതേസമയം മാര്‍ക്കറ്റിനുള്ളിലെ മലിനജലം ഒഴുകുന്ന ഓവുചാല്‍ അടഞ്ഞതടക്കം നഗരസഭയുടെ അനാസ്ഥമൂലം നിരവധി പ്രശ്‌നങ്ങള്‍ മാര്‍ക്കറ്റിലുണ്ടെന്നും അതില്‍ നടപടിയെടുക്കാതെ തങ്ങളെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കച്ചവടക്കാർ പറഞ്ഞു. പൊലീസ് സഹായത്തോടെയാണ് നഗരസഭ ഒഴിപ്പിക്കന്‍ നടപടി പൂര്‍ത്തിയാക്കിയത്. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള ഒഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.