കാസർകോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപപരാമർശം നടത്തിയ ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീത്വത്തിനായി നിലപാട് സ്വീകരിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ പ്രതികരണം നടത്തേണ്ടിയിരുന്നു.
ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് മുല്ലപ്പള്ളി - Rahul Gandhi
രാജ്യം കണ്ട ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന മുടിയനായപുത്രൻ ആണ് പിണറായിയെന്ന് മുല്ലപ്പള്ളി.
സ്ത്രീവിരുദ്ധ പരാമർശം; ജോയ്‌സ് ജോർജിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് മുല്ലപ്പള്ളി
രാജ്യത്തെ മുതലാളിത്തത്തെ തുറന്നുകാട്ടാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ. മുതലാളിമാരുമായി ചങ്ങാത്തത്തിലാണ് മുഖ്യമന്ത്രി. ഈ രാജ്യം കണ്ട ഏറ്റവും വലിയ ധൂർത്ത് നടത്തുന്ന മുടിയനായപുത്രൻ ആണ് പിണറായി. അദ്ദേഹത്തിന് എങ്ങനെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ സാധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
Last Updated : Mar 30, 2021, 10:45 PM IST