കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം നീതിപൂർവ്വമായ രീതിയിലല്ലെന്നും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയയിലെ കൊലപാതകത്തിന് ഷുഹൈബ്, ടി.പി വധങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം നീതിപൂർവ്വമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - mullapally
കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യം. അന്വേഷണത്തിൽ മരിച്ചവരുടെ കുടുംബത്തിനും കെപിസിസിക്കും വിശ്വാസമില്ലെന്നും മുല്ലപ്പള്ളി.
![പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം നീതിപൂർവ്വമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ](https://etvbharatimages.akamaized.net/etvbharat/images/768-512-2534869-740-47a4b9d3-78a1-4097-a316-ffe9316e256f.jpg)
മുറിവും കണ്ടെടുത്ത ആയുധങ്ങളും തമ്മിൽ പൊരുത്തമില്ലെങ്കിൽ കേസ് തേച്ച് മായ്ച്ച് കളയപ്പെടുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പാർട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും പീതാംബരന്‍റെവീട്ടിലെത്തിയത് സിപിഎം നേതാക്കൾ തന്നെയാണ്. കെവിൻ കൊലപാതകത്തിൽ ആരോപണ വിധേയനാണ് റഫീക്ക്, ടി.പി കൊലപാതക കേസിന്‍റെആദ്യ അന്വേഷണ അട്ടിമറിക്കാൻ അന്വേഷണ ചുമതലയിലിരുന്ന ശ്രീജിത്തും ശ്രമിച്ചിരുന്നു. അവരെ തന്നെയാണ് പെരിയ കേസിലും ചുമതല നൽകിയിരിക്കുന്നത്. ശ്രീജിത്തും റഫീക്കും നടത്തുന്ന അന്വേഷണത്തിൽ മരിച്ചവരുടെ കുടുംബത്തിനും കെപിസിസിക്കും വിശ്വാസമില്ലെന്നുംമുല്ലപ്പള്ളി വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എൻഎസ്എസിനെ പരസ്യമായി ആക്ഷേപിച്ചത് തെറ്റാണ്. എൻഎസ്എസ് സിപിഎമ്മിന്‍റെ പോഷകസംഘടനയെന്ന് കരുതരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. മാടമ്പിത്തരമാണ് സിപിഎം കാണിക്കുന്നതെന്നും എൻഎസ്എസിനെ വിരട്ടാൻ സിപിഎം നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.