കാസർകോട് : പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം നടത്തി ഭാര്യയെയും മകളെയും കൊന്ന ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കിയത് കാസർകോട്ടെ പോക്സോ കേസിലെ പ്രതി. നേരത്തെ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം കായർ തൊട്ടി പെരുമ്പളയിൽ താമസിച്ചിരുന്ന എ.എം മുഹമ്മദാണ് മരിച്ചത്.
വർഷങ്ങളോളം കായർ തൊട്ടിയിൽ വാടക വീട്ടിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന മുഹമ്മദ് മലയോര മേഖലയിൽ ഗൂഡ്‌സ് ഓട്ടോയിൽ മത്സ്യവില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2020 നവംബർ 28നാണ് മുഹമ്മദിനെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തത്.