കാസർഗോഡ്: മോട്ടോർ വാഹന വകുപ്പും കടലാസ് രഹിതമാകുന്നു. വാഹനപരിശോധനയിൽ പിഴയിടാക്കുന്നതടക്കം ഇ പോസ് മെഷീനിലേക്ക് മാറി. പാതയോരങ്ങളിൽ വാഹനങ്ങളെ കൈകാട്ടി നിർത്തി കഴിഞ്ഞാൽ പിന്നെ രേഖകളൊന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇനിമുതൽ കൈകൊണ്ട് തൊടേണ്ടതില്ല. ഒരു സ്മാർട്ട്ഫോണിന്‍റെ വലിപ്പത്തിലുള്ള ഇ പോസ് മെഷീൻ മാത്രമാണ് ഇനിയുണ്ടാകുക. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്താൽ വാഹന ഉടമയുടെയും വാഹനത്തിന്‍റെയും മുഴുവൻ രേഖകളും ഈ പോസ് മെഷീനിലൂടെ ലഭ്യമാകും.
മോട്ടോർ വാഹന വകുപ്പ് കടലാസ് രഹിതമാകുന്നു - digitalised
സ്മാർട്ട്ഫോണിന്‍റെ വലിപ്പത്തിലുള്ള ഇ പോസ് മെഷീൻ മാത്രമാണ് ഇനിയുണ്ടാകുക
മോട്ടോർ വാഹന വകുപ്പ് കടലാസ് രഹിതമാകുന്നു
ഡിജിറ്റൽ ഇടപാടുകളുടെ കാലത്ത് പിഴത്തുക അടക്കുന്നതിനും സംവിധാനമുണ്ട്. എടിഎം കാർഡ് വഴി പിഴ ഈടാക്കാം. അല്ലെങ്കിൽ കോടതിയിലേക്ക് നേരിട്ട് അയക്കാം. രസീതുകൾ എല്ലാം പ്രിന്‍റ് ചെയ്ത് കിട്ടും. മോട്ടോർ വാഹന വകുപ്പ് പൂർണമായും ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായാണ് ഇ പോസ് മെഷീൻ ഉപയോഗപ്പെടുത്തുന്നത്.
Last Updated : Aug 22, 2020, 3:39 PM IST