കേരളം

kerala

ETV Bharat / state

Mother and Child Found Dead | കാസർകോട് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ - മേൽപറമ്പ് പൊലീസ്

Body Found during Police Search | മേൽപറമ്പ് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Etv Bharat
Mother and Child Found Dead in Well-Kasargod

By ETV Bharat Kerala Team

Published : Sep 15, 2023, 3:58 PM IST

കാസർകോട്: ഉദുമയിൽ (Kasargod, Uduma) അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Mother and Child Found Dead in Well). അരമങ്ങാനം സ്വദേശി റുബീന (30), മകൾ അനാന മറിയം (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയെയും മകളെയും വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് മേൽപറമ്പ് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉച്ചയോടെ കിണറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു റുബീന. ഇവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Also Read:Aparna Nair's Suicide | നടി അപര്‍ണ നായരുടെ മരണം: ഭർത്താവിനെതിരെ മൊഴികൾ ശക്തം

ABOUT THE AUTHOR

...view details