കേരളം

kerala

ETV Bharat / state

ശാസ്‌ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവം; ആറുപേര്‍ അറസ്റ്റില്‍ - മഞ്ചേശ്വരം

മഞ്ചേശ്വരം ഉപജില്ല സ്‌കൂള്‍ ശാസ്‌ത്ര മേളയ്ക്കിടെ വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. പന്തൽ കരാറുകാരൻ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്

Manjeswaram science exhibition accident  Manjeswaram science exhibition accident update  science exhibition accident  ശാസ്‌ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവം  ശാസ്‌ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു  മഞ്ചേശ്വരം  കാസര്‍കോട്
ശാസ്‌ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവം; ആറുപേര്‍ അറസ്റ്റില്‍

By

Published : Oct 22, 2022, 3:24 PM IST

കാസര്‍കോട്: സ്‌കൂള്‍ ശാസ്‌ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവത്തിൽ ആറുപേര്‍ അറസ്റ്റില്‍. പന്തൽ കരാറുകാരൻ ഗോകുൽദാസ്‌, അഹമ്മദലി, അബ്‌ദുല്‍ ബഷീർ, അബ്‌ദുല്‍ ഷാമിൽ, ഇല്ല്യാസ്‌ മുഹമ്മദ്‌, അഷ്‌റഫ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

വിദ്യാർഥികൾക്കും അധ്യാപകർക്കും പാചകത്തൊഴിലാളിക്കും ഉള്‍പ്പെടെ 59 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ജുവനൈൽ നിയമം ഉൾപ്പെടെ ചേർത്താണ്‌ പ്രതികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്‌. മഞ്ചേശ്വരം ഉപജില്ല സ്‌കൂള്‍ ശാസ്‌ത്ര മേളയ്ക്കിടെ വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 21) ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

ടിൻഷീറ്റും മുളയും കമ്പിത്തൂണും ഉപയോഗിച്ച് സ്‌കൂൾ മൈതാനത്ത്‌ നിർമിച്ച പന്തൽ പൊളിഞ്ഞു വീഴുകയായിരുന്നു. പന്തലിനടിയിൽ കുടുങ്ങിയ വിദ്യാർഥികളെ അധ്യാപകരും നാട്ടുകാരുമാണ്‌ രക്ഷപ്പെടുത്തിയത്‌.

Also Read:മഞ്ചേശ്വരം സ്‌കൂളിലെ അപകടം; അന്വേഷണം നടത്തുമെന്നും അപാകത കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും എകെഎം അഷ്‌റഫ് എംഎല്‍എ

ABOUT THE AUTHOR

...view details