കേരളം

kerala

ETV Bharat / state

ഫാഷൻ ഗോൾഡ് തട്ടിപ്പ്; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും - fashion gold fraud case updates

എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയും എംഎൽഎയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റ്  എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ  അന്വേഷണ സംഘത്തിന്‍റെ അപേക്ഷ  ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത  More arrests may takes place in fashion gold fraud case  More arrests in fashion gold fraud case  fashion gold fraud case updates  More arrests in fashion gold case
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

By

Published : Nov 9, 2020, 10:23 AM IST

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും. കേസിൽ റിമാൻഡിലായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എംഎൽഎയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അന്വേഷണ സംഘത്തിന്‍റെ അപേക്ഷയും ഇന്ന് പരിഗണിക്കും.

നിക്ഷേപത്തട്ടിപ്പിന് പുറമെ ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണത്തിനായി എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഒപ്പം നിക്ഷേപമായി സമാഹരിച്ച തുക എങ്ങനെ വക മാറ്റി എന്നതും അന്വേഷണ പരിധിയിലാണ്.

ജ്വല്ലറി ശാഖകളിലെ കിലോക്കണക്കിന് സ്വർണം ഉൾപ്പെടെ കടത്തിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നുണ്ട്. ഫാഷൻ ഗോൾഡിന്‍റെ പേരിലുണ്ടായിരുന്ന വാഹനങ്ങൾ വിറ്റത് സംബന്ധിച്ചും അന്വേഷണത്തിൽ തെളിവ് ലഭിച്ചിരുന്നു. കൃത്യമായ തെളിവുകൾ ശേഖരിച്ചായിരുന്നു എംഎൽഎയുടെ അറസ്റ്റ്.

ചെയർമാൻ എന്ന നിലയിൽ ബാധ്യതകളിൽ നിന്നും മാറി നിൽക്കാനും എംഎൽഎക്ക് കഴിയില്ല. അതേ സമയം കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. രാഷ്ട്രീയ പ്രേരിതമാണ് കേസിലെ അന്വേഷണ സംഘത്തിന്‍റെ നടപടികൾ എന്ന വിമർശനം ലീഗ് ഉന്നയിക്കുന്നുണ്ട്. പാർട്ടി കൈവിട്ടില്ലെന്ന ആശ്വാസം ഉണ്ടെങ്കിലും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ എംഎൽഎയെ പ്രതിരോധത്തിലാക്കും.

ABOUT THE AUTHOR

...view details