കേരളം

kerala

By

Published : Dec 1, 2021, 2:09 PM IST

ETV Bharat / state

Marakkar : അര ലക്ഷം രൂപ, 10 മണിക്കൂര്‍ ; മിഥുന്‍റെ തോളിലുണ്ട് കുഞ്ഞാലി മരയ്‌ക്കാർ

Marakkar Arabikkadalinte Simham| നീലേശ്വരം പാലത്തടം സ്വദേശിയായ മിഥുന്‍ രാജാണ് മോഹന്‍ലാലിന്‍റെ കുഞ്ഞാലി മരയ്‌ക്കാര്‍ വേഷം വലത് തോളില്‍ ടാറ്റുവായി പതിപ്പിച്ചത്.

Kunjali Marakkar film  Mohanlal fan boy with shoulder tattoo  മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ സിനിമ ടാറ്റു ആരാധകന്‍  കാസര്‍കോട് ഇന്നത്തെ വാര്‍ത്ത  നീലേശ്വരം പാലത്തടം സ്വദേശി മിഥുന്‍ രാജ്  ഡീപ് ഇങ്ക് ടാറ്റു സ്റ്റുഡിയോ എറണാകുളം കുൽദീപ് കൃഷ്‌ണ  Deep Ink Tattoo Studio Ernakulam Kuldeep Krishna  Mithun Raj Neeleswaram palathadam native
Kunjali Marakkar Film| Fan Boy Tattoo: അര ലക്ഷം രൂപ, നീണ്ട 10 മണിക്കൂര്‍; മരയ്‌ക്കാരെ തോളില്‍ പതിപ്പിച്ച് കാസര്‍ക്കോട്ടെ ഫാന്‍ ബോയ്‌

കാസർകോട്:കുഞ്ഞാലി വരും, ഡിസംബര്‍ രണ്ടിന് ലോകമെങ്ങുമുള്ള മൂവായിരത്തോളം തിയ്യേറ്ററുകളില്‍ ഗര്‍ജ്ജിക്കും. അതിനായി, അറബിക്കടലിന്‍റെ സിംഹം മരയ്‌ക്കാറെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ഓരോ മോഹന്‍ലാല്‍ ആരാധകനും. അക്കൂട്ടത്തില്‍ വ്യത്യസ്‌തനായ ഒരാളുണ്ട് കാസര്‍കോട്ട്, പേര് മിഥുന്‍ രാജ്.

കുഞ്ഞാലി മരക്കാര്‍ സിനിമ റിലീസിനിരിക്കെ തോളില്‍ ടാറ്റു പതിപ്പിച്ച് ശ്രദ്ധേയനായി മോഹന്‍ലാല്‍ ആരാധകന്‍.

വലത് തോളില്‍ ഭീമന്‍ ടാറ്റു പതിപ്പിച്ചാണ് ഈ 23 കാരന്‍റെ ആവേശപ്രകടനം. നെറ്റിയിലും ഇരുകവിളിലും രക്തം പൊടിഞ്ഞിരിക്കുന്ന മുഖ ചിത്രം, കുതിരപ്പുറത്ത് വീറോടെ സഞ്ചരിക്കുന്ന മറ്റൊരു പൂര്‍ണരൂപം. കുഞ്ഞാലിയായ മോഹന്‍ലാലിന്‍റെ ഈ രണ്ടുചിത്രങ്ങളാണ് ടാറ്റുപതിപ്പിക്കാന്‍ മിഥുന്‍ ഉപയോഗിച്ചത്.

അര ലക്ഷം രൂപ വരുന്ന ടാറ്റു പൂർത്തിയാക്കാന്‍ നീണ്ട 10 മണിക്കൂറെടുത്തു. വരയ്ക്കാനും ഷെയ്‌ഡിങിനുമായി ആറ് സൂചികൾ ഉപയോഗിച്ചു. എന്നാൽ, വേദന ഒട്ടും ഇല്ലായിരുന്നുവെന്നും മനസുനിറയെ സന്തോഷമായിരുന്നുവെന്നും മിഥുൻ പറയുന്നു.

എറണാകുളത്തെ ഡീപ് ഇങ്ക് ടാറ്റു സ്റ്റുഡിയോയിലെ കുൽദീപ് കൃഷ്‌ണയാണ് കലാകാരന്‍. കടുത്ത ഫാന്‍ ബോയിയായ അദ്ദേഹം സൗജന്യമായാണ് ടാറ്റു ചെയ്‌തുനല്‍കിയത്.

''ലാലോട്ടനെ നേരാട്ടുകാണാന്‍ ആഗ്രഹം''

ബിരുദം കഴിഞ്ഞ് സർക്കാർ ജോലിക്കായി പി.എസ്‌.സി പഠനത്തിലാണ് നീലേശ്വരം പാലത്തടം സ്വദേശിയായ മിഥുന്‍ രാജ്. കഴിഞ്ഞ എട്ടുവർഷമായി മോഹൻലാല്‍ സിനിമകള്‍ ആദ്യ ഷോയ്‌ക്ക് തന്നെ ഇടിച്ചുകയറി കാണാറുണ്ട്. മോഹൻലാല്‍ ഫാന്‍സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് അംഗം കൂടിയാണ്. മോഹൻലാലിനെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നാണ് ഈ ചെറുപ്പക്കാരന്‍റെ ആഗ്രഹം.

കയ്യിൽ മാത്രമല്ല ശരീരം മുഴുവൻ ടാറ്റു പതിപ്പിക്കാനും തയ്യാറാണെന്ന് മിഥുൻ പറയുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന മിഥുനിന്‍റെ കുടുംബവും ലാലിന്‍റെ കടുത്ത ആരാധകരാണ്. കുഞ്ഞാലിമരയ്‌ക്കാറിന്‍റെ 20 ഫാൻസ് ഷോകളാണ് കാസർകോട്ട് നടക്കുക. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെയും മറ്റ് ഒരുക്കങ്ങളുടെയും തിരക്കിലാണ് മിഥുനും സുഹ്യത്തുക്കളും.

ALSO READ:Mohanlal on Marakkar OTT Release: 'ഞാന്‍ 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; ഒടിടി റിലീസില്‍ മോഹന്‍ലാല്‍

ABOUT THE AUTHOR

...view details