കാസർകോട്: എൻഡോസൾഫാൻ ഇരകളെ അപമാനിച്ചെന്ന് ആരോപിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ കാസർകോട്ടെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. പ്രവർത്തകരെ കാസർകോട് ടൗൺ സിഐ അജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ബലം പ്രയോഗിച്ചു അറസ്‌റ്റ് ചെയ്‌ത് നീക്കി.
എൻഡോസൾഫാൻ വിവാദ പരാമർശം: സിഎച്ച് കുഞ്ഞമ്പുവിന്‍റെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് - controversial remarks against endosulfan victims
എൻഡോസൾഫാൻ ഇരകളെ അപമാനിച്ചെന്ന് ആരോപിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ കാസർകോട്ടെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
എൻഡോസൾഫാൻ ഇരകള്‍ക്കെതിരായ വിവാദ പരാമർശം; എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ബിപി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ എംഎൽഎയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കുഞ്ഞമ്പുവിന്‍റെ ഓഫിസിലേയ്ക്ക് വൈകിട്ട് ബഹുജന പ്രതിഷേധ മാർച്ച് നടത്തുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മയും അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ചാനൽ ചർച്ചയിലായിരുന്നു എൻഡോസൾഫാൻ ഇരകൾക്ക് നൽകുന്ന സഹായ ധനത്തെകുറിച്ചുള്ള കുഞ്ഞമ്പുവിന്‍റെ വിവാദ പരാമർശം.