കാസർകോട്:ചെർക്കള കല്ലടുക്ക സംസ്ഥാന പാതയുടെ പുനർനിർമാണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ. നിലവില്‍ പൂര്‍ത്തീകരിച്ച റോഡ് നിർമാണത്തിന്‍റെ ബില്‍ തുക ലഭിക്കുന്നതിലെ കാലതാമസമാണ് പ്രശ്‌നമെന്നും കിഫ്‌ബിയിൽ ഇടപെട്ട് കരാറുകാരന് തുക ലഭ്യമാക്കിയതായും എം.എല്‍.എ പറഞ്ഞു.ഒരാഴ്ചക്കുള്ളില്‍ പണി തുടങ്ങുമെന്ന് കരാറുകാരന്‍ അറിയിക്കുകയും കിഫ്‌ബിയുടെ തീരുമാനം എം.എൽ.എ സമരത്തിലുള്ളവരെ അറിയിക്കുകയും ചെയ്തു. സമയബന്ധിതമായി വിഷയത്തില്‍ ഇടപെട്ടുവെന്നും എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു.
ചെർക്കള കല്ലടുക്ക സംസ്ഥാന പാതയുടെ പുനർനിർമാണം അടുത്ത ആഴ്ച മുതൽ - n a nellikkunn
സാങ്കേതിക കാരണങ്ങളാലാണ് നിര്‍മാണം നിലച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
ചെര്‍ക്കള കല്ലടുക്ക സംസ്ഥാന പാതയില്‍ 19.19 കിലോമീറ്റര്‍ റോഡിന്‍റെ 11.65 കിലോ മീറ്ററില്‍ റോഡ് പണി പൂര്‍ത്തിയായപ്പോള്‍ സാങ്കേതിക കാരണങ്ങളാലാണ് നിര്‍മാണം നിലച്ചത്. ഏഴ് മീറ്റര്‍ വീതിയില്‍ റോഡ് നിർമിക്കാൻ 20 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. എന്നാൽ പിന്നീട് വീതി ഒന്‍പത് മീറ്ററാക്കി ഉയര്‍ത്തുകയും പദ്ധതി തുക 36 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ആയതോടെ റോഡ് നിർമാണം നിലച്ചു. ഇതിനിടെ കരാറുകാരന്‍ സമര്‍പ്പിച്ച ബില്‍ തുക പാസാകാത്ത സാഹചര്യവുമുണ്ടായി. ആദ്യ ഘട്ടത്തില്‍ 6.32 കോടി രൂപയാണ് കരാറുകാരന് നല്‍കിയിരുന്നത്. തുടർന്ന് ബാക്കിയുള്ള 13 കോടി രൂപ ലഭിക്കാതെ പണി നടത്താന്‍ കഴിയില്ലെന്ന് കരാറുകാരന്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ ഇടപെടുകയും കിഫ്‌ബിയില്‍ നിന്നും പണം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും എം.എല്‍.എ പറഞ്ഞു