കേരളം

kerala

ETV Bharat / state

വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു; അപകടം കളിക്കുന്നതിനിടെ തെന്നിവീണ് - കാസർകോട്

കോടിക്കപ്പുറത്തെ അഴിമുഖത്തിന് സമീപത്തായുള്ള പുഴയിൽ വീണാണ് 15കാരന്‍ മുങ്ങിമരിച്ചത്

15കാരന്‍ പുഴയിൽ മുങ്ങിമരിച്ചു  ഉദുമയില്‍ 15കാരന്‍ പുഴയിൽ മുങ്ങിമരിച്ചു  ഉദുമ
പുഴയിൽ മുങ്ങിമരിച്ചു

By

Published : Jun 6, 2023, 10:52 AM IST

കാസർകോട്: ഉദുമ കോടിക്കപ്പുറത്തെ അഴിമുഖത്തോട് ചേർന്ന പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഉദുമയിലെ കാപ്പിൽ പുഴയില്‍ ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. പാക്ക്യാര സ്വദേശി റാഷിദാണ് (15) മരിച്ചത്. ഉദുമ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ഇത്തവണ പത്താം ക്ലാസ് വിജയിച്ച റാഷിദ്‌, പാക്ക്യാരയിലെ പിഎ മജീദിന്‍റെ മകനാണ്.

റാഷിദും മൂന്ന് സുഹൃത്തുക്കളും ചേർന്ന് സൈക്കിളിലാണ് പാക്ക്യാരയിൽ നിന്നും കോടിക്കടപ്പുറത്തേക്ക് കളിക്കാൻ പോയത്. കളിക്കുന്നതിനിടയിൽ റാഷിദ് അബദ്ധത്തിൽ അഴിമുഖത്തോട് ചേർന്നുളള പുഴയിലെ ചെളിയിൽ വീണ് കാണാതാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനെത്തി.

പിന്നാലെ കാസർകോട് നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. ബേക്കൽ ഇൻസ്പെക്‌ടര്‍ യുപി വിപിനിന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. മൃതദേഹം ഇന്നലെ തന്നെ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. മാതാവ്: റാഷിദ.

പറവൂരിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു:പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ദീർഘ നേരത്തെ തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മെയ്‌ 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൂവരും പുഴയിൽ കുളിക്കാനെത്തിയത്. പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റേയും കവിതയുടേയും മകൾ ശ്രീവേദയുടെ (10) മൃതദേഹമാണ് വൈകുന്നേരത്തോടെ ആദ്യം കണ്ടെത്തിയത്.

കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു - നിത ദമ്പതികളുടെ മകൻ അഭിനവിന്‍റെ (13) മൃതദേഹമാണ് രാത്രിയോടെ കണ്ടെത്തിയത്. കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ് - വിനിത ദമ്പതികളുടെ മകൻ ശ്രീരാഗിന്‍റെ (13) മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്.

ഇടുക്കിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു:അയ്യപ്പൻകോവിൽ തോണിത്തടിയിലെ പെരിയാറിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് സ്വദേശി ബിബിൻ ബിജു, റാന്നി സ്വദേശി നിഖിൽ പിഎസ് എന്നിവരാണ് മുങ്ങിമരിച്ചത്. മുങ്ങിത്താഴുന്നത് കണ്ട് സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ കുട്ടികളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഏപ്രില്‍ 29നാണ് സംഭവം.

ഉപ്പുതറ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിബിനിന്‍റെ പിതാവിനെ കണ്ട ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പമ്പ് ഹൗസിന് സമീപത്തെ കയത്തിൽ ഇരുവരും കുളിക്കാനായി ഇറങ്ങിയത്. ഇതിനിടെ വിദ്യാർഥികൾ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വഴിയിലൂടെ പോവുകയായിരുന്ന ആളാണ് കുട്ടികളുടെ കൈ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ടത്.

ALSO READ |അയ്യപ്പൻ കോവിൽ തോണിതടിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഉടൻ തന്നെ ഇയാൾ ബഹളം വയ്‌ക്കുകയും സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ എത്തി കുട്ടികളെ പുറത്തെടുക്കുകയുമായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടികൾ മരിച്ചു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് ആശുപത്രിയിൽ തടിച്ചുകൂടിയത്. മുരിക്കാട്ടുകുടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ബിബിൻ ബിജു. മേരിക്കുളം സെന്‍റ് മേരിസ് സ്‌കൂളിലെ വിദ്യാർഥിയാണ് നിഖിൽ. 10-ാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇരുവരും നിലവിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details