കേരളം

kerala

ETV Bharat / state

ടാറ്റ കൊവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയാക്കും; മന്ത്രി വീണ ജോർജ് - പ്രത്യേക ന്യൂറോ ക്ലിനിക്കുകൾ കാസർകോട്

ടാറ്റ കൊവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റയുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതമായ പഞ്ചായത്തുകളിൽ പ്രത്യേക ന്യൂറോ ക്ലിനിക്കുകൾ നടത്തുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

minister veena georg byte tata hospital  minister veena george  minister veena george about tata hospital  tata hospital kasargod  tata covid hospital kasargod  ടാറ്റ കൊവിഡ് ആശുപത്രി  മന്ത്രി വീണ ജോർജ്  മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്  ടാറ്റാ സ്പെഷ്യലിറ്റി ആശുപത്രി  സ്‌പെഷ്യാലിറ്റി ആശുപത്രിയെക്കുറിച്ച് വീണ ജോർജ്  പ്രത്യേക ന്യൂറോ ക്ലിനിക്കുകൾ കാസർകോട്  ന്യൂറോളജിസ്റ്റുകളുടെ സേവനം കാസർകോട്
വീണ ജോർജ്

By

Published : Jan 13, 2023, 10:20 AM IST

മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്

കാസർകോട്:ടാറ്റ കൊവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന് മന്ത്രി വീണ ജോർജ്. മാറ്റം സംബന്ധിച്ച് ടാറ്റയുമായി കൂടിയാലോചിക്കും. സ്ഥിരം കെട്ടിടം ഒരുക്കാനാണ് സർക്കാർ തീരുമാനം.

നിലവിലുള്ള സംവിധാനത്തെക്കുറിച്ചും പുതുതായി ആരംഭിക്കേണ്ട സംവിധാനത്തെക്കുറിച്ചും പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്‌ധ സമിതിയെ നിയോഗിക്കും. ഈ മാസം ഒടുവിൽ സാങ്കേതിക വിദഗ്‌ധ സമിതി പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാർച്ച് മാസത്തോടെ പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതമായ 11 പഞ്ചായത്തുകളിൽ പ്രത്യേക ന്യൂറോ ക്ലിനിക്കുകൾ നടത്തും. വർഷത്തിൽ നാല് തവണ 11 പഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ന്യൂറോളജിസ്റ്റുകൾ നേരിട്ടെത്തി രോഗികളെ പരിശോധിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. എല്ലാ പഞ്ചായത്തുകളിലും ന്യൂറോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനാണ് ന്യൂറോ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

നിലവിൽ കാസർകോട്‌ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ സേവനം നടത്തുന്ന ന്യൂറോളജിസ്റ്റിന്‍റെയും കൂടുതൽ ന്യൂറോളജിസ്റ്റുകളുടെയും സേവനം ഇതിന് പ്രയോജനപ്പെടുത്തും. വർഷത്തിൽ നാല് തവണ ഒരു പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ ന്യൂറോളജിസ്റ്റ് ചികിത്സ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details