കേരളം

kerala

ETV Bharat / state

വിഴിഞ്ഞം സമരക്കാരെ നയിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍: മന്ത്രി ശിവൻകുട്ടി - വിഴിഞ്ഞം സമരത്തിനെതിരെ വി ശിവൻകുട്ടി

വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് ആവര്‍ത്തിച്ച് ശിവൻകുട്ടി

minister v sivankutty against vizhinjam protest  vizhinjam protest conflict  minister v sivankutty  v sivankutty against vizhinjam protest  വിഴിഞ്ഞത്ത് കലാപം  വിഴിഞ്ഞം സമരം  വിഴിഞ്ഞം  മന്ത്രി വി ശിവൻകുട്ടി  പുരോഹിതന്മാർക്കെതിരെ വി ശിവൻകുട്ടി  വിഴിഞ്ഞം സമരത്തിനെതിരെ വി ശിവൻകുട്ടി  മത്സ്യത്തൊഴിലാളി
വിഴിഞ്ഞം സമരക്കാരെ നയിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍: മന്ത്രി ശിവൻകുട്ടി

By

Published : Nov 29, 2022, 1:14 PM IST

Updated : Nov 29, 2022, 1:29 PM IST

കാസർകോട്:വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി ശിവൻകുട്ടി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏതോ ശക്തികൾ വിഴിഞ്ഞം സമരക്കാരെ നയിച്ചുകൊണ്ട് പോകുന്നു. ഒരാളെ അറസ്റ്റ് ചെയ്‌തതിന്‍റെ പേരിലാണ് ഭീകരവാദികൾ നടത്തുന്ന ആക്രമണം പോലെ പൊലീസ് സ്റ്റേഷൻ വളഞ്ഞ് അവിടെ ഉള്ള എല്ലാ ഉപകരണങ്ങളും അടിച്ച തകർത്തതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട്

വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സമരക്കാർ നടത്തുന്നതെന്നും സർക്കാരിനെതിരെ പ്രവർത്തിക്കാൻ പുറത്ത് നിന്നുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുന്നു.

കേസിൽ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കല്യാണത്തിൽ സഹകരിക്കില്ല മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കില്ല എന്നൊക്ക പറഞ്ഞാണ് പുരോഹിതന്മാർ നിര്‍ബന്ധിച്ച് വിളിച്ച് കൊണ്ടുപോകുന്നത്. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോയെന്നും ശിവൻകുട്ടി ചോദിച്ചു.

പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് മന്ത്രി:പാഠ്യപദ്ധതി പരിഷ്കരണത്തിൽ സംശയമുള്ളവർ ഉണ്ടെങ്കിൽ അവരുമായി വീണ്ടും ചർച്ച ചെയ്യുമെന്നും വിവാദമുണ്ടാക്കി പാഠ്യപദ്ധതി അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also read:മുഖ്യമന്ത്രി എത്തിയില്ല, ഔദ്യോഗിക ഉദ്‌ഘാടനമില്ലാതെ വിഴിഞ്ഞം തുറമുഖ വിദഗ്‌ധ സംഗമവും സെമിനാറും

Last Updated : Nov 29, 2022, 1:29 PM IST

ABOUT THE AUTHOR

...view details