കാസർകോട്:കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ 'തേരട്ട'. ആശുപത്രിയിൽ രോഗിക്കൊപ്പമെത്തിയ കൂട്ടിരിപ്പുകാർക്കാണ് ഉഴുന്നു വടയിൽ നിന്ന് ചത്ത തേരട്ടയെ കിട്ടിയത്. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ സ്ഥാപനം പൂട്ടി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഇവിടെ പരിശോധന നടത്തി.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നുവടയിൽ 'തേരട്ട'; സ്ഥാപനം പൂട്ടി - കാസർകോട് ജില്ലാ ആശുപത്രിയിലെ ക്യാന്‍റീനിലെ ഭക്ഷണത്തിൽ നിന്ന് തേരട്ടയെ കിട്ടി
ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവർത്തിക്കുന്നത്.
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിക്കുകയും നിരവധി പേര്‍ ചികിത്സ തേടുകയും ചെയ്ത സംഭവത്തിനിടെയാണ് ജില്ല ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ വടയിൽ തേരട്ട കണ്ടെത്തിയ സംഭവം. ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ലഘുഭക്ഷണ ശാല പ്രവർത്തിക്കുന്നത്.
ഉച്ചയൂണ് അടക്കം ലഭിക്കുന്ന കാന്‍റീൻ ഇല്ലാത്തതിനാലാണ് സ്റ്റാഫ് ആശുപത്രിയിൽ കൗൺസിലിന്‍റെ നേതൃത്വത്തിൽ ലഘുഭക്ഷണശാല ഒരുക്കിയത്. ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളിൽ ഉണ്ടാക്കുന്ന വടകളാണ് ലഘുഭക്ഷണ ശാലയിൽ വിൽക്കുന്നത്. ഇവിടെ വട എത്തിച്ച വീട്ടിൽ നിന്നും ഇന്ന് മറ്റ് കടകളിൽ നൽകിയ മുഴുവൻ വടകളും തിരിച്ചെടുത്തു.