കാസര്‍കോട്:കാസര്‍കോടില്‍ റമദാൻ നാളുകളിൽ മൈലാഞ്ചിമൊഞ്ചണിയുന്ന ഒരു ഗ്രാമമുണ്ട് ഉപ്പളയിലെ ബപ്പായിത്തോട്. ഉത്തരേന്ത്യൻ രീതിയിലുള്ള മെഹന്തികളാണ് ഇവിടെ തയ്യാറാക്കുന്നത്. മൈലാഞ്ചിയിടൽ ആഘോഷമാക്കുന്നതിനൊപ്പം ഇവിടുത്തെ വീടുകളിലെ പ്രധാന വരുമാന മാർഗം കൂടിയാണ് മെഹന്തികൾ.
റമദാന്‍ നാളുകളില്‍ മൈലാഞ്ചി മൊഞ്ചണിഞ്ഞ് കാസര്‍കോടിലെ ഉപ്പള വർഷങ്ങളുടെ പഴക്കമുണ്ട് ഉപ്പളയുടെ മൈലാഞ്ചി പെരുമയ്ക്ക്. റമദാൻ നാളുകളിൽ കൈകളിൽ മൈലാഞ്ചി ചുവപ്പ് അണിയുമ്പോൾ അതിന്‍റെ നിറക്കൂട്ടുകൾ അടങ്ങിയ മെഹന്തികൾ തയ്യാറാക്കുന്ന തിരക്കിലാണ് ഉപ്പള ബപ്പായിത്തോട്ടിയിലെ നിവാസികൾ. മുറ്റത്തെ മൈലാഞ്ചിച്ചെടി അരച്ചെടുത്ത കാലത്തു നിന്നും മാറി ട്യൂബുകളിൽ ഉള്ള മെഹന്തികളാണ് ഇപ്പോൾ ഇവിടെ നിന്നും വിപണിയിലെത്തുന്നത്.
ഉത്തരേന്ത്യയിൽ നിന്നുമാണ് പലവിധ മൈലാഞ്ചി ഡിസൈനുകൾ ഉപ്പളയിലേക്ക് അതിർത്തികടന്ന് എത്തിയത്. പരമ്പരാഗത മൈലാഞ്ചിയിൽ നിന്നും മാറി മെഹന്തികളോട് ആളുകൾ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് കുടിൽ വ്യവസായം എന്ന നിലയിൽ മെഹന്തി നിർമാണം ഇവിടെ തുടങ്ങുന്നത്
റമദാൻ നാളുകളിലാണ് മെഹന്തികൾക്ക് ഏറെ ആവശ്യക്കാരുള്ളത്. ആവശ്യക്കാർ ഏറിയതോടെ പ്രത്യേകം പരിശീലനം നേടിയ ആളുകളെ എത്തിച്ചാണ് മെഹന്തി കൾ തയ്യാറാക്കുന്നത്. ഉപ്പള ബപ്പായിത്തൊട്ടിയിലെ വീടുകളോട് ചേർന്ന് കുടിൽ വ്യവസായമായും വാണിജ്യാടിസ്ഥാനത്തിലും മെഹന്തികൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്. വിവിധ വർണങ്ങളിലുള്ള കൂടുകളിൽ ഏറെ ആകർഷണീയതയോടെയാണ് മെഹന്തി കോണുകൾ വില്‍പനക്ക് തയ്യാറാക്കുന്നത്.